മലയോര ഹൈവേ നിർമാണം; ചെളിക്കുളമായി ചക്കിട്ടപാറ-പെരുവണ്ണാമൂഴി റോഡ്
1459480
Monday, October 7, 2024 5:45 AM IST
ചക്കിട്ടപാറ: മലയോര ഹൈവേ നിർമാണത്തിനിടെ കനത്തമഴ എത്തിയതോടെ ചക്കിട്ടപാറ- പെരുവണ്ണാമൂഴി റോഡ് ചെളിക്കുളമായി മാറി. റോഡ് പൂർണ വീതിയിൽ വെട്ടി ഒരുക്കുന്നതിന്റെ ഭാഗമായി രൂപപ്പെട്ട മണ്ണാണ് മഴയിൽ ചെളിയായി മാറിയത്. വെയിലത്ത് മണ്ണുണങ്ങി കടുത്ത പൊടി ശല്യത്തിനും കാരണമാകുന്നുണ്ട്.
കരാറുകാർ സജീവമാണെങ്കിലും അനുബന്ധ വകുപ്പുകളുടെ ഉദാസീന നയം പ്രവൃത്തി വൈകിപ്പിക്കുകയാണ്. തടസങ്ങൾ നീക്കി പണി വേഗത്തിലാക്കാൻ ജന പ്രതിനിധികളുടെ ഇടപെടൽ അനിവാര്യമാണ്. കെഎസ്ഇബി തൂണുകൾ നീക്കാത്തതും മരങ്ങൾ മുറിക്കുന്നതിൽ അമാന്തം പുലർത്തുന്നതും പ്രവൃത്തി വേഗത കുറയാനിടയാക്കുന്നുണ്ട്.