ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻദുരന്തം
1459466
Monday, October 7, 2024 5:29 AM IST
കൂടരഞ്ഞി: കൂടരത്തി- കക്കാടംപൊയിൽ റോഡിൽ വീട്ടിപ്പാറ പാലത്തിനു സമീപം ഇറക്കത്തിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവമ്പാടിയിൽ നിന്നും നിറയെ യാത്രക്കാരുമായി കക്കാടംപൊയിലിലേക്ക് തിരിച്ച കെഎസ്ആർടിസി ബസിന്റെ ബ്രേയിക്കാണ് ഇറക്കത്തിൽ വച്ച് നഷ്ടപ്പെട്ടത്.
തുടർന്ന് കോടഞ്ചേരി സ്വദേശിയായ ഡ്രൈവർ എം.ആർ. സുരേഷ് ബാബു ബസ് മതിലിൽ ഇടിപ്പിച്ച് നിർത്തുകയായിരുന്നു. നേരിയ പരിക്കേറ്റ യാത്രക്കാരെ കൂടരഞ്ഞി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.