വിലങ്ങാട്ട് ഉരുൾ പൊട്ടൽ; ദുരിതബാധിതർക്ക് സഹായ ഹസ്തം
1458132
Tuesday, October 1, 2024 8:20 AM IST
വിലങ്ങാട്: ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി കോഴിക്കോട് സൗഹൃദക്കൂട്ടം. എമർജൻസി ടീം വിലങ്ങാടിന്റെ നേതൃത്വത്തിലാണ് കെഎസ്കെ കോഴിക്കോട് സൗഹൃദകൂട്ടം നാൽപ്പത് പേർക്ക് സഹായ ഹസ്തമേകിയത്.
വ്യാപാരി വ്യവസായി വിലങ്ങാട് യൂണിറ്റ് പ്രസിഡന്റ് വിനോയ് തോമസ് ഉദ്ഘാടനം ചെയ്തു.
എമർജൻസി ടീം ലീഡർ ശരത് കുമാർ അധ്യക്ഷത വഹിച്ചു. സൗഹ്യദ കൂട്ടം സലാല പ്രസിഡന്റ് ബാബു കുറ്റ്യാടി മുഖ്യ അതിഥിയായി. രാജു അലക്സ്, ബിനു പുന്ന ത്താനം, സോയുസ് പുളിക്കൽ, ഷിജോ കരിമത്തിയിൽ എന്നിവർ പ്രസംഗിച്ചു.