ഒഞ്ചിയത്ത് കടന്നല് കുത്തേറ്റ് സ്ത്രീ മരിച്ചു
1457894
Monday, September 30, 2024 11:25 PM IST
വടകര: ഒഞ്ചിയത്ത് കടന്നല് കുത്തേറ്റ് സ്ത്രീ മരിച്ചു. ഒഞ്ചിയം കൊയിലോത്ത് മീത്തല്‍ മറിയമാണ് (65) മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്ന് കടന്നല് കുത്തേറ്റ ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ്: പരേതനായ മൂസ. മക്കള്‍: സുഹൈബ്, അസീന, സെമീന. മരുമക്കള്‍: മുനീറ, യൂസഫ്, ബഷീര്‍.