ലോക പേവിഷബാധ ദിനാചരണം നടത്തി
1457777
Monday, September 30, 2024 5:12 AM IST
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലിസ നഴ്സിംഗ് സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക പേവിഷബാധ ദിനാചരണം വിപുലമായ പരിപാടികളോടെ നടത്തി. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഡോ. ഫെസീന ഹസൻ മുഖ്യപ്രഭാഷണം നടത്തി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, വാർഡ് അംഗങ്ങളായ മുഹമ്മദലി, ബീന, പബ്ലിക് ഹെൽത്ത് നഴ്സ് ഷില്ലി, ലിസ നഴ്സിംഗ് സ്കൂൾ ട്യൂട്ടർ ജോയൽ, വി.എം. മിനി, ഹൃദ്യ എന്നിവർ പ്രസംഗിച്ചു.