നാദാപുരം: സ്കൂട്ടറിൽ യാത്രക്കിടയിൽ മറ്റൊരു സ്കൂട്ടറുമായിടിച്ച് റോഡിലേക്കു തെറിച്ചു വീണു പരിക്കേറ്റയാൾ മരിച്ചു. ചിയ്യൂരിലെ പഴയ പീടികയിൽ മമ്മു (66) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിലായിരുന്നു. വാണിമേൽ പാലത്തിനു സമീപത്തെ വളവിൽ വച്ചു തിരുവോണ ദിനത്തിലായിരുന്നു അപകടം. ഭാര്യ കൂടെയുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഭാര്യ: ജമീല. മക്കൾ: ഫസൽ, ഫൗസിയ, ഫസ്. മരുമക്കൾ: ആഷിഖ്, മുസ്തഫ.