കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
1454340
Thursday, September 19, 2024 4:31 AM IST
കോടഞ്ചേരി: വയനാട് ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കള്ളക്കണക്ക് അവതരിപ്പിച്ചതിലും അടിയന്തരമായി സഹായം അനുവദിക്കേണ്ട കേന്ദ്രസർക്കാർ സഹായം നൽകാതെ പ്രളയബാധിതരെ വഞ്ചിക്കുന്ന നടപടിയിലും പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗം നടത്തി. പ്രതിഷേധ പ്രകടനവും പൊതുയോഗവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, സണ്ണി കാപ്പാട്മല, കെ.എം. പൗലോസ്, റോയി കുന്നപ്പള്ളി, ജോസ് പൈക, ജോസ് പെരുമ്പള്ളി, ഫ്രാൻസിസ് മുണ്ടാട്ടിൽ, സജി നിരവത്ത്, ബിജു ഓത്തിക്കൽ, ലിസി ചാക്കോ, ചിന്നാ അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.