ജില്ലാ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
1454331
Thursday, September 19, 2024 4:16 AM IST
താമരശേരി: ജില്ലാ സ്പോർട്സ് കൗൺസിൽ സൈക്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ സബ്ജൂണിയർ, ജൂണിയർ, സീനിയർ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ഈങ്ങാപ്പുഴ എംജിഎം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിജു വാച്ചാലിൽ അധ്യക്ഷത വഹിച്ചു. എബിമോൻ മാത്യു, പി.കെ. സുകുമാരൻ, പി. റഫീഖ്, കെ. അഭിജിത് ബാബു, ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി യു.കെ. ശ്രീജികുമാർ, സി.ടി. ഇൽയാസ് എന്നിവർ പ്രസംഗിച്ചു.