ഇഎസ്എയിൽ നിന്ന് ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കണം: കോൺഗ്രസ്
1454327
Thursday, September 19, 2024 4:16 AM IST
തിരുവമ്പാടി :പരിസ്ഥിതി ലോലമേഖലനിർണയത്തിനുള്ള കരട് രേഖയിൽ നിന്നും ജനവാസ മേഖല ഉൾപ്പെട്ടതായി കാണുന്ന സാഹചര്യത്തിൽ ജനവാസ മേഖലയെ പൂർണമായി ഒഴിവാക്കണമെന്നും സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പ് നയം ജനം തിരിച്ചറിയുന്നുണ്ടെന്നും തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.
ഇഎസ്ഐ യുമായി ബന്ധപ്പെട്ട ഡോക്യുമെന്റുകൾ പൊതുജനത്തിന് മനസ്സിലാകുന്ന ഭാഷയിൽ കേരള ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും വില്ലേജുകളിലെ വനമേഖലയെയും റവന്യൂ മേഖലയെയും വിഭജിച്ച് ഫോറസ്റ്റ് വില്ലേജ് എന്നും റവന്യൂ വില്ലേജ് എന്നും തരംതിരിച്ച് വനപ്രദേശത്തെ മാത്രം ഇഎസ്എ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരേ ശക്തമായ സമരവുമായി രംഗത്തെത്തുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് സെബാസ്റ്റ്ൻ വാഴേപ്പറമ്പിൽ അധ്യക്ഷതവഹിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി ബോസ് ജേക്കബ്, ബാബു കളത്തൂർ, കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, ബിന്ദു ജോൺസൺ, രാജു അമ്പലത്തിങ്കൽ, ലിസി മാളിയേക്കൽ, മില്ലി മോഹൻ, റോബർട്ട് നെല്ലിക്കാ തെരുവിൽ, രാമചന്ദ്രൻ കരിമ്പിൽ,എ.സി. ബിജു എന്നിവര്‍ പ്രസംഗിച്ചു.