അശ്രദ്ധമായി കാറിന്റെ ഡോർ തുറന്നു; ബൈക്ക് യാത്രികന് പരിക്ക്
1454058
Wednesday, September 18, 2024 4:28 AM IST
പേരാമ്പ്ര: നിർത്തിയ കാറിന്റെ ഡോർ അശ്രദ്ധമായി തുറന്നത് കാരണം ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു. പേരാമ്പ്ര കുറ്റ്യാടി റോഡിൽ കല്ലോട് എഎൽപി സ്കൂളിന് സമീപം ഇന്നലെ വൈകുന്നേരമാണ് അപകടം.
റോഡരികിൽ നിർത്തിയ കാറിന്റെ ഡോർ അശ്രദ്ധമായി തുറക്കുകയും അതു വഴി വന്ന ഇരുചക്ര വാഹന യാത്രികനായ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി ജീവനക്കാരൻ മുതുകാട് സ്വദേശി രേഷ്മാലയത്തിൽ രജീഷി (ഉണ്ണി -40 ) ന്റെ കാലിന് സാരമായി പരിക്കറ്റു.
രജീഷിനെ ഇഎംഎസ് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.