ഡിസിഎൽ പബ്ലിക് സ്പീക്കിംഗ് ട്രെയിനിംഗ് 20ന്
1454049
Wednesday, September 18, 2024 4:24 AM IST
കോഴിക്കോട്: വിദ്യാർഥികളിൽ ആത്മവിശ്വാസം വർധിപ്പിക്കുക, ടെൻഷൻ കൂടാതെ വേദിയിൽ സംസാരിക്കാൻ പ്രാപ്തമാക്കുക, ലീഡർഷിപ് കഴിവുകൾ വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ദീപിക ബാലസഖ്യം കാലിക്കട്ട് സിറ്റി മേഖലയുടെ നേതൃത്വത്തിൽ പബ്ലിക് സ്പീക്കിംഗ് ട്രെയിനിംഗ് "ഫ്യൂഷൻ വിത്ത് വേർഡ്സ്' നടത്തുന്നു.
20ന് രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ചേവായൂർ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലാണ് ട്രെയിനിംഗ്. ഏഴ് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഫീസ് 500 രൂപ.
താമരശേരി രൂപതയുടെ സ്ഥാപനമായ ലീഡർഷിപ് ഡെവലപ്പിംഗ് സൊസൈറ്റി (എൽഡിഎസ്) ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര, ട്രെയിനർമാരായ മാത്യു മേൽവെട്ടം, വിൽസൻ ചിറ്റാട്ടുവടക്കേൽ, സന്ദീപ് കളപ്പുരക്കൽ, ആൽബിൻ നെല്ലംകുഴിയിൽ തുടങ്ങിയവർ നേതൃത്വം നൽകും. താൽപര്യമുള്ളവർ ഇന്ന് വൈകുന്നേരം ആറിനുള്ളിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 6238283387.