കു​റ്റ്യാ​ടി: മ​ക​ളോ​ടെ​പ്പം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണു മ​ര​ണ​പ്പെ​ട്ടു. തോ​ട്ടു​കോ​വു​മ്മ​ൽ വാ​സു​വി​ന്‍റെ ഭാ​ര്യ ദേ​വി (65)യാ​ണ് മ​രി​ച്ച​ത്.

മ​രു​തോ​ങ്ക​ര അ​ക്ഷ​യ​യി​ൽ പോ​യി വ​രു​ന്ന വ​ഴി സ്കൂ​ട്ട​റി​ൽ നി​ന്നു തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. മ​ക്ക​ൾ: രാ​ജി, ബി​ൻ​സി, വി​വേ​ക്. മ​രു​മ​ക്ക​ൾ: സു​രേ​ഷ്, സു​ധീ​ർ (വ്യാ​പാ​രി, മു​ള്ള​ൻ​കു​ന്ന്).