കോഴിക്കോട്: കേന്ദ്രവാർത്ത വിതരണ മന്ത്രാലയം സ്വകാര്യ പങ്കാളിത്തത്തോടെ സജ്ജമാക്കാൻ ഉദ്ദേശിക്കുന്ന സ്റ്റുഡിയോ മാവൂരിൽ നിർമിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്ന് മലയാള ചലച്ചിത്ര കാണികള്‍ (മക്കൾ) പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി,
മലബാർ ഡെവലപ്മെന്റ് കൗൺസിൽ ജനറൽ സെക്രട്ടറി എം.കെ. അയ്യപ്പൻ, കൈതപ്രംദാമോദരൻ നമ്പൂതിരി എന്നിവർ നിവേദനം നൽകി. 200 ഏക്കറിലുള്ള രാജ്യാന്തര പോസ്റ്റ് പ്രൊഡക്ഷൻ ഹബ്ബ് ആയി സ്റ്റുഡിയോ മാറ്റുകയാണ് ലക്ഷ്യം എന്നാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അറിയിച്ചത്.