ഓണക്കാല ഓഫര്‍... തിരക്കുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്താല്‍ ഒരു മണിക്കൂറിനകം പിഴ
1453455
Sunday, September 15, 2024 4:30 AM IST
കോഴിക്കോട്: ഓണത്തിരക്ക് ഒരു പുതുമയല്ല...പക്ഷെ ഇത്തവണ ഇഷ്ട മാളുകളില്‍ കയറണമെങ്കിലോ കടയില്‍ കയറണമെങ്കിലോപാര്ക്കിംഗ് സ്ഥം കൂടി അന്വേഷിച്ച് കണ്ടെത്തേണ്ടിവരും.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ലുലുമാള്‍ തുറന്നു. തൊണ്ടയാട് ബൈപാസില്‍നിന്നും നഗരത്തിലേക്കുള്ള പ്രധാന റോഡായ കോട്ടൂളിറോഡില് പ്രധാന ഹോം അപ്ലയന്‍സ് സ്ഥാപനവും തുറന്നു. ഓഫറുകളുടെ പെരുമഴ.
ആളുകള്‍ കുടുംബസമ്മേതം ഒഴികി എത്തിയതോടെ പാര്‍ക്കിംഗ് വലിയ പ്രശ്നമായി. വലിയ മാളുകളില്‍ പാര്‍ക്കിംഗ് ഒരു പരിധിവരെ നിയന്ത്രണ വിധേയമാണ്. പക്ഷെ മറ്റിടങ്ങളില്‍ അതല്ല സ്ഥിതി. റോഡരികിലും ഫൂട്ട്പാത്തുകള്‍ക്ക് മുന്‍പിലും വാഹനങ്ങള്‍ നിര്‍ത്തിയവര്‍ക്ക് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പിഴ ചലാനായി.
അതേസമയം ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത സമയത്ത് ഈ ഭാഗങ്ങളിലെ ഗതാഗതം നിയന്ത്രിക്കാന്‍ കൂടുതല്‍ പേരെ നിയോഗിക്കേണ്ട അവസ്ഥയാണ് പോലീസിന്. ഇതിനെതിരേയും സേനക്കുള്ളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
വന്‍ കിടസ്ഥാപനങ്ങള് തുറക്കുന്നതും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന തൊഴില്‍ മേഖലകളും ഏറെ പ്രശംസ ഏറ്റുവാങ്ങുമ്പോഴും ഗാതാഗതകുരുക്ക് എന്നത് ഇപ്പോഴും ബാലികേറാമലയായി തുടരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളായി മാങ്കാവ് ഭാഗത്ത് വൈകുന്നേരങ്ങളില്‍ ഗതാഗതകുരുക്കാണ്. മാളധികൃതര്‍ തന്നെ പ്രത്യേകം ജീവനക്കാരെവച്ചിട്ടും തിരക്ക് നിയന്ത്രിക്കാനാകുന്നില്ല.
ആറുവരി പാത പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന തൊണ്ടയാട് ബെപാസില്നിന്നും തിരിച്ച് ടൗണിലേക്ക് എത്തുന്ന കോട്ടൂളി റോഡില്‍ വൈകുന്നേരങ്ങളില്‍ തൊട്ടുരുമ്മി വേണം വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍. പെട്രോള്‍ പമ്പിന് അടുത്തുനിന്ന് വാഹനങ്ങള്‍ യു-ടേണ്‍ എടുക്കുമ്പേഴുള്ള ഗതാഗത കുരുക്ക് വേറെ.
ഈ ഭാഗങ്ങളില്‍ ഒരു മണിക്കൂറിനപ്പുറം അത് പാതയോരത്താണെങ്കില്‍ പോലും നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്ക് പിഴ ഇടാക്കാനാണ് മോട്ടോള്‍ വഹന വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.എന്നാല്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള ഒരു സ്ഥലമോ പാര്‍ക്കിംഗ് ഏരിയായോ ഈ ഭാഗത്ത് ഇല്ലതാനും.