ചായികുളം പുറയൻകോട് റോഡ്; ശോച്യാവസ്ഥ പരിഹരിക്കാൻ എംപിക്ക് നിവേദനം നൽകി
1453250
Saturday, September 14, 2024 4:43 AM IST
പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ 4, 5 വാർഡുകളെ ബന്ധിപ്പിക്കുന്ന ചായികുളം പുറയൻകോട് റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് നാട്ടുകാരുടെ യോഗം ആവശ്യപ്പെട്ടു.
റോഡിലെ പാലാട്ടക്കരതാഴ മുതൽ പുറയൻകോട് പാലം വരെയുള്ള റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ചളിക്കുളമായ സ്ഥിതിയാണ്.
ആരാധനാലയങ്ങളും വിദ്യാലയങ്ങൾക്കും ഏക ആശ്രയമായ റോഡ് ഉടൻ നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർത്തി ഷാഫി പറമ്പിൽ എംപിക്ക് നിവേദനം നൽകി. കെ.കെ. ബിജു അധ്യക്ഷത വഹിച്ചു.
രാഘവൻ ചായികുളങ്ങര, സി.കെ. ബാലകൃഷ്ണൻ, ടി. ഇബ്രായി, ടി.പി. അമ്മത്, രാജീവൻ, പി.കെ. രാഗിണി തുടങ്ങിയവർ പ്രസംഗിച്ചു.