ഓണപ്പൂ വിപണിയിലേക്ക് മേപ്പയൂർ പഞ്ചായത്ത് കുടുംബശ്രീയും
1452154
Tuesday, September 10, 2024 4:37 AM IST
മേപ്പയൂർ: ഓണം ലക്ഷ്യമാക്കി പൂ വിപണിയുമായി മേപ്പയൂർ പഞ്ചായത്ത് കുടുംബശ്രീയും. വിളയാട്ടൂരിൽ ഒരുക്കിയ പൂകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സണ് ഇ. ശ്രീജയ അധ്യക്ഷയായിരുന്നു. ഓണച്ചന്ത വഴി പൂക്കൾ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, വാർഡ് മെന്പർ വി.പി. ബിജു, കൃഷി ഓഫീസർ ആർ.എ. അപർണ, കൃഷി അസിസ്റ്റന്റ് എസ്. സുഷേണൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ ശ്രീലേഖ, ബ്ലോക്ക് കോർഡിനേറ്റർ ടി.പി. അർജുൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.