ഇഎസ്ഐ ഡിസ്പന്‍സറികള്‍ക്ക് മരുന്നു കവറുകള്‍ നല്കി
1452152
Tuesday, September 10, 2024 4:37 AM IST
ഫറോക്ക് : രോഗികള്‍ക്ക് മരുന്നു പൊതിഞ്ഞു കൊടുക്കാന്‍ കവറുകള്‍ ഇല്ലാതെ ബുദ്ധിമുട്ടിലായ ചെറുവണ്ണൂര്‍ ഇഎസ്ഐയുടെ ഒന്ന്,രണ്ട് ഡിസ്പെന്‍സറികളുടെ ഫാര്‍മസി വിഭാഗത്തിലേക്ക് ആവശ്യമായ മരുന്നു കവറുകള്‍ നല്കി എന്‍ജിഒ അസോസിയേഷന് മാതൃകയായി.
രണ്ടു ഷിഫ്റ്റുകളിലായി ദിവസവും നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളാണ് ഈ സിസ്പന്സിറികളെ ആശ്രയിക്കുന്നത്. മരുന്നു കഴിക്കുന്ന വിധം കൃത്യമായി രേഖപ്പെടുത്തി കവറില്‍ നല്‍കുന്നത് പ്രായമായവര്‍ക്ക് ഏറെ സൗകര്യമായിട്ടുണ്ട്. എന്‍ജിഒ അസോസിയേഷന്റെ മീഞ്ചന്ത ബ്രാഞ്ചാണ് ഇവ ഏര്‍പ്പെടുത്തിയത്.
അസോസിയേഷന് ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശേരിയില്നിന്ന് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. സി.സതീഷ്, ഡോ. എം.എസ്. വേണുഗോപാല്‍ എന്നിവര്‍ കവര്‍ പാക്കറ്റുകള്‍ ഏറ്റുവാങ്ങി.
ബ്രാഞ്ച് വൈസ് പ്രസിഡന്റ് പി. മനോജ് അധ്യക്ഷത വഹിച്ചു. എം. ജിഷി, ഇ.കെ. മുഹ്തസം ബില്ലാഹ് എന്നിവര്‍ സംസാരിച്ചു. പി. നജ്മല്‍ ബാബു, കെ. ഹസ്ന, കെ.ടി. ഡയാന എന്നിവര്‍ നേതൃത്വം നല്കി.