കോണ്ഗ്രസ് പെൻഷനേഴ്സ് അസോ. മണ്ഡലം കമ്മറ്റി രൂപീകരിച്ചു
1452151
Tuesday, September 10, 2024 4:37 AM IST
താമരശേരി: കെഎസ്എസ്പിഎയുടെ പുതുപ്പാടി മണ്ഡലം കമ്മിറ്റി രൂപീകരണ യോഗവും ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് രാജേഷ് ജോസ് ഉദ്ഘാടനം ചെയ്തു. ടി.വി. മാത്യുവിന് അംഗത്വം നൽകി കെഎസ്എസ്പിഎ തിരുവന്പാടി നിയോജക മണ്ഡലം പ്രസിഡന്റ് റോയ് തോമസ് ഉദ്ഘാടനം ചെയ്തു.
നേതാക്കളായ രതീഷ് പ്ലാപ്പറ്റ, ദേവസ്യ ചൊള്ളാമഠം, ജോർജ് കുരുത്തോല, വി.പി. റഷീദ്, സജീവൻ പൂവണ്ണിയിൽ, യു.പി. അബ്ദുൾ റസാഖ്, കെ.കെ.അബ്ദുൾ ബഷീർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഇ.കെ. രാമചന്ദ്രൻ (പ്രസിഡന്റ്), ഇ.കെ. സുലൈമാൻ (ജനറൽ സെക്രട്ടറി). വി.പി. അന്നമ്മ (ട്രഷറർ), ഗീതമ്മ തോമസ്, ടി.വി. മാത്യു (വൈസ് പ്രസിഡന്റമാർ), ദേവസ്യ ചൊള്ളാമഠം, ജോർജ് കുരുത്തോല (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.