കർഷക ശബ്ദമായി ജോസഫ് ഇലഞ്ഞിക്കൽ സ്മരിക്കപ്പെടും: പ്രവീൺകുമാർ
1451030
Friday, September 6, 2024 4:43 AM IST
കൂടരഞ്ഞി: കർഷക ശബ്ദമായി ജോസഫ് ഇലഞ്ഞിക്കൽ സ്മരിക്കപ്പെടുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു. കർഷക കോൺഗ്രസ് കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജോസഫ് ഇലഞ്ഞിക്കൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക കോൺഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ മുഖ്യപ്രഭാഷണം നടത്തി.
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് കർഷക പ്രതിഭകളെ ആദരിച്ചു. മികച്ച കർഷകരായ ജോസുകുട്ടി വാതല്ലൂർ, പി.കെ. ഫ്രാൻസിസ് പുതുപ്പള്ളിൽ, ജോസ് പുലക്കുടി, രാജേഷ് മണിമലത്തറപ്പിൽ, നോബിൾ മാവറ എന്നിവർ ആദരവ് ഏറ്റുവാങ്ങി.
കിസാൻ കോൺഗ്രസ് ദേശീയ കോഡിനേറ്റർ മാജുഷ് മാത്യൂസ്, കർഷക കോൺഗ്രസ് സംഘടന ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി. സാബൂസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ഹബീബ് തമ്പി, ജില്ല പഞ്ചായത്ത് അംഗം ബോസ് ജേക്കബ്,
പഞ്ചായത്ത് അംഗം മോളി തോമസ്, തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ട്, കൂടരഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം. തോമസ്, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ. കാസീം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പാതിപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.