കോ​ഴി​ക്കോ​ട്: കാ​ടി​നെ​യും കാ​ട്ടി​ലെ കൗ​തു​ക കാ​ഴ്ച​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്താ​നാ​യി വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ക​ദി​ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി എ​ര​ഞ്ഞി​പ്പാ​ലം നാ​യ​നാ​ര്‍ ബാ​ലി​കാ സ​ദ​ന​ത്തി​ല്‍ ന​ട​ന്നു.

ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന യു​എ​ല്‍ കെ​യ​ര്‍ നാ​യ​നാ​ര്‍ സ​ദ​ന​ത്തി​ലെ ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന മു​തി​ര്‍​ന്ന വ്യ​ക്തി​ക​ളും കാ​ര​പ്പ​റ​മ്പ് വാ​ഗ്ഭ​ടാ​ന​ന്ദ മ​ന്ദി​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന "മ​ടി​ത്ത​ട്ടി'​ലെ വ​യോ​ജ​ന​ങ്ങ​ളും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. വ​നം, പ​ക്ഷി​മൃ​ഗാ​ധി​ക​ള്‍, അ​വ​യു​ടെ സം​ര​ക്ഷ​ണം എ​ന്നി​വ​യെ കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ അ​റി​വ് പ​ക​രു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടു കൂ​ടി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സോ​ഷ്യ​ല്‍ ഫോ​റ​സ്റ്റ​റി ഉ​ത്ത​ര മേ​ഖ​ലാ ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ആ​ര്‍. കീ​ര്‍​ത്തി നാ​യ​നാ​ര്‍ ബാ​ലി​കാ സ​ദ​ന​ത്തി​ലെ മ​ഹാ​ത്മാ ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​നാ​യി ഇ​വി​ടെ വ​നം വ​കു​പ്പി​ന്‍റെ സ​ഹാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ ബ​ട്ട​ര്‍​ഫ്ളൈ ഗാ​ര്‍​ഡ​നും വി​ദ്യാ​വ​ന​വും ഒ​രു​ക്കു​മെ​ന്ന് അ​വ​ര്‍ അ​റി​യി​ച്ചു.

നാ​യ​നാ​ര്‍ ബാ​ലി​കാ സ​ദ​നം സെ​ക്ര​ട്ട​റി പ്ര​ഫ. സി.​കെ. ഹ​രീ​ന്ദ്ര​നാ​ഥ് ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ ദി​വ്യ, എം. ​മ​ന്‍​സൂ​ര്‍, എ. ​അ​ഭി​ലാ​ഷ് ശ​ങ്ക​ര്‍, അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ സ​ത്യ​പ്ര​ഭ, പി. ​ത​ങ്ക​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന്, റി​ട്ട. ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ടി. ​സു​രേ​ഷ് വ​നം വ​ന്യ​ജീ​വി സം​ര​ക്ഷ​ണം എ​ന്ന വി​ഷ​യ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.