പേരാന്പ്ര: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം 2022-23 പുരസ്കാരത്തിന് പേരാന്പ്ര ബ്ലോക്ക് പഞ്ചായത്തും അർഹമായി. മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയതിനോടൊപ്പം10 ലക്ഷം രൂപയും ലഭിക്കും.
ആരോഗ്യ മന്ത്രി വീണാ ജോർജാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജില്ലാതലത്തിൽ കോഴിക്കോട് ജില്ലയിലെ മികച്ച പഞ്ചായത്തുകൾക്കുള്ള പുരസ്കാരത്തിൽ ഒന്നാം സ്ഥാനം കക്കോടി ഗ്രാമപഞ്ചായത്തിനും രണ്ടാം സ്ഥാനം പെരുമണ്ണ ഗ്രാമപഞ്ചായത്തിനും മൂന്നാം സ്ഥാനം അരിക്കുളം ഗ്രാമപഞ്ചായത്തിനും ലഭിച്ചു.