"പ്രധാനമന്ത്രി കേരളത്തിന്റെ പ്രതീക്ഷ സാക്ഷാത്കരിക്കണം’
1444512
Tuesday, August 13, 2024 4:37 AM IST
കോഴിക്കോട്: വയനാട് ദുരന്തബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചത് കേരള ജനത പ്രതീക്ഷയോടെയാണു നോക്കിക്കാണുന്നതെന്ന് കേരള സുന്നി ജമാഅത്ത് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. വയനാടൻ ജനതയുടെ പ്രതീക്ഷ സാക്ഷാത്കരിക്കാൻ പ്രധാനമന്ത്രി തയാറാകണം. ദുരിതബാധിതരെ ചേർത്തു നിർത്തൽ സർക്കാരിന്റെയും സമൂഹത്തിന്റെയും കടമയാണ്.
വയനാടിന്റെ പേരിൽ സ്വരൂപിക്കുന്ന ഫണ്ടുകൾ മുഴുവൻ അവിടെ തന്നെ ചെലവിടുന്നുവെന്നു ഉറപ്പു വരുത്താൻ സംസ്ഥാന സർക്കാരിനും സന്നദ്ധ സംഘടനകൾക്കും ബാധ്യതയുണ്ടെന്നും സുന്നി ജമാഅത്ത് ചൂണ്ടിക്കാട്ടി. ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ കൊടക്കൽ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാശിം ബാഫഖി തങ്ങൾ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.