വിശുദ്ധ ചാവറയച്ചന്റെ പോസിറ്റീവിസം ഉയര്‍ത്തി പിടിക്കുക: ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള
1444498
Tuesday, August 13, 2024 4:28 AM IST
കോഴിക്കോട്: വിശുദ്ധ ചാവറയച്ചന് നാടിന്റെ പൊതുസ്വത്താണെന്നും അദ്ദേഹം മുറുകെ പിടിച്ച പോസിറ്റീവിസം ഉയര്ത്തിപിടിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള.
ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ ജിമ്മി ജോര്‍ജ് സ്പോര്‍ട്സ് പവലിയന് ആന്‍ഡ് ഫിറ്റ്നസ് സെന്ററിന്റെയും സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന അഖിലേന്ത്യാ ചെസ് ടുര്‍ണമെന്റിന്റെ ഭാഗമായ ചെസ് എക്സിബിഷന് മല്സരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ദേവഗിരി കോളജ് വഹിച്ച പങ്ക് വലുതാണ്. ലോകപ്രശസ്ത വോളിബോള്‍ താരം ജിമ്മിജോര്ജിനെ കണ്ടെത്തിയത് ഈ കോളജാണ്. അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ കോളജ് മാനേജ്മെന്റിനും സഭയ്ക്കും വലിയ പങ്കുണ്ട്. ജിമ്മിയുടെ ഓര്മ കായിക മേഖലയ്ക്ക് പ്രചോദനം നല്‍കുന്നതാണ്. പ്രതിഭെയ പൊതുസ്വത്താക്കി മാറ്റുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കാണുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു.
കോളജിന്റെ 68-ാം വാര്‍ഷികത്തിന്റെ ഭാഗമായി 68 ബലൂണുകള്‍ ഗവര്‍ണര്‍ ആകാശത്തേക്കു പറത്തി. 68-ാം വാര്‍ഷികത്തിന്റെ ഓര്‍മയ്ക്കായി 68 കളിക്കാര്‍ അണിനിരക്കുന്ന ചെസ് എക്സിബിഷന് മത്സരം ഇന്റര്‍ നാഷണല്‍ ചെസ് മാസ്റ്റര്‍ കെ. രത്നാകരനുമായി കരുക്കള്‍ നീക്കി ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു.
സെന്റ് തോമസ് പ്രൊവിന്‍ഷ്യാള്‍ റവ.ഡോ. ബിജു ജോണ്‍ വെള്ളക്കട സിഎംഐ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ബോബി ജോസ്, അലുംമിനി അസോസിയേഷന് വൈസ് പ്രസിഡന്റ് ഹര്ഷന് വെങ്ങാലി, കോളജ് അഡ്മിനിസ്ട്രേറ്റര്‍ ഫാ.ബോണി അഗസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു.
ദേവഗിരി ഇന്‍സ്റ്റിട്യൂഷന്‍സ് മാനേജര്‍ ഫാ. പോള്‍ കുരീക്കാട്ടില്‍ സിഎംഐ ഗവര്‍ണര്‍ക്ക് മെമന്റൊ സമ്മാനിച്ചു. ചെസ് മാസ്റ്റര്‍ കെ. രത്നാകരനെയും പ്രഫ. സി.സി. അഗസ്റ്റിന്റെ കുടുംബാംഗങ്ങളെയും ചടങ്ങില്‍ ഗവര്‍ണര്‍ ആദരിച്ചു.