പുഴയിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
1444350
Monday, August 12, 2024 10:27 PM IST
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ ഈരൂട് കരിന്പാലക്കുന്നു ഭാഗത്ത് ഇരുതുള്ളിപുഴയിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
ജാർഖണ്ഡ് സ്വദേശിയായ സുലൻ കിസാ(20)നാണ് പുഴയിൽ മുങ്ങി മരിച്ചത്.ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഇയാളെ കാണാനില്ലായിരുന്നു.
പുഴയുടെ കരയിൽ വസ്ത്രവും ചെരുപ്പും കണ്ടെത്തിയതിനെ തുടർന്ന് പുഴയിൽ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, കർമ ഓമശേരി പ്രവർത്തകർ, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.