തീരദേശ നിവാസികളോടുള്ള എംഎൽഎയുടെ അവഗണന അവസാനിപ്പിക്കണം: ബിജെപി
1444251
Monday, August 12, 2024 5:02 AM IST
കോഴിക്കോട്: കാമ്പുറം-കോന്നാട് കടപ്പുറത്തെ ഇരുട്ടിൽ നിന്ന് മോചിപ്പിക്കാൻ ടൂറിസം പദ്ധതിയിൽ 18 വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച 60 കാസ്റ്റേൺ വിളക്കുകാലുകളിൽ ലൈറ്റ് ഫിറ്റ് ചെയ്യാതെയും പാസായി എന്ന് പറയുന്ന രണ്ട് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ ഒരു നടപടിയും സ്വീകരിക്കാതെയും തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ തീരദേശ നിവാസികളെ അവഗണിക്കുകയാണെന്നാരോപിച്ച് ബിജെപി വെസ്റ്റ്ഹിൽ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാമ്പുറം ബീച്ചിൽ കൂട്ട ഉപവാസം സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറിയും കൗൺസിലറുമായ ടി. രനീഷ് ഉദ്ഘാടനം ചെയ്തു. ബിജെപി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു സമാപന പ്രസംഗം നടത്തി.
ഏരിയ പ്രസിഡന്റ് മധു കാമ്പുറം അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ടി. പ്രജോഷ്, ടി. അർജുൻ, മാലിനി സന്തോഷ്, ടി.പി. സജീവ് പ്രസാദ്, വർഷ അർജുൻ, ടി.പി. സുനിൽ രാജ്, ടി. സുധാകരൻ, ടി.ഡി. മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.