പെരുവണ്ണാമൂഴി: ഉരുൾപൊട്ടലിൽ തകർന്ന തൂക്കുപാലം പുനർനിർമിക്കാൻ തയാറായി വിഫാം കർഷക സംഘടന. ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് നാലിൽ പെട്ട പൂഴിത്തോട് മാവട്ടത്തെ ഇല്യാനിപ്പുഴക്ക് കുറുകെ സ്ഥാപിച്ച തൂക്കുപാലമാണ് ഉരുൾപൊട്ടിയുണ്ടായ വെള്ളപ്പാച്ചിലിൽ കഴിഞ്ഞ ദിവസം തകർന്നത്.