വൈദിക ദിനം ആചരിച്ചു
1442178
Monday, August 5, 2024 4:45 AM IST
കൂരാച്ചുണ്ട്: ആഗോള കത്തോലിക്കാസഭ വിശുദ്ധ ജോൺ വിയാനിയുടെ തിരുനാൾ വൈദിക ദിനമായി കത്തോലിക്കാ കോൺഗ്രസ് കല്ലാനോട് യൂണിറ്റ് ആചരിച്ചു. ഡയറക്ടറും ഇടവക വികാരിയുമായ ഫാ. ജിനോ ചുണ്ടയിലിനെ ഉപഹാരം നൽകി ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് ദാസ് കാനാട്ട് അധ്യക്ഷത വഹിച്ചു. മാക്സിൻ പെരിയപ്പുറം, പ്രിൻസ് കളമ്പൻകുഴി, സജി കാനാട്ട്, ബ്രിജേഷ് എളംബ്ലാശേരി, കുര്യൻ ചെമ്പനാനി, ഷാജൻ കടുകൻമാക്കൽ, ജോസ് വട്ടുകുളം തുടങ്ങിയവർ പ്രസംഗിച്ചു.