പേരാമ്പ്രയിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്
1442176
Monday, August 5, 2024 4:39 AM IST
പേരാമ്പ്ര: പേരാമ്പ്ര എരഞ്ഞി അമ്പലത്തിനടുത്ത് വച്ച് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. പരിക്കേറ്റ ഡ്രൈവർ മനോജിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് അക്രമം ഉണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പേരാമ്പ്ര പോലീസെത്തി കേസെടുത്തിട്ടുണ്ട്. കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ ഇന്നലെ ബസ് സമരമായിരുന്നതിനാൽ കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർ കൂടുതലായിരുന്നു.
ഫോട്ടോ: കല്ലേറിൽ പരിക്കേറ്റ ഡ്രൈവർ മനോജ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ.