കൂരാച്ചുണ്ടിൽ വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപന കർമം ബിഷപ് നിർവഹിച്ചു
1442174
Monday, August 5, 2024 4:39 AM IST
കൂരാച്ചുണ്ട്: സെന്റ് തോമസ് ഫൊറോന ഇടവകയിൽ പുതുതായി നിർമിക്കുന്ന വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപന കർമം താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.
ഇടവക വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോയൽ കുമ്പുക്കൽ, ഫാ. ടിനു പനച്ചിക്കൽ എന്നിവർ ശുശ്രൂഷകൾക്ക് സഹകാർമികത്വം വഹിച്ചു.
വൈദിക ദിനാചരണത്തിന്റെ ഭാഗമായി ഇടവകയിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തു. വൈദികർക്ക് ഉപഹാരങ്ങൾ നൽകി. കുട്ടികളുടെ വിവിധ പരിപാടികളും സംഘടിപ്പിച്ചു. ട്രസ്റ്റിമാരായ ബാബു ചിലമ്പിക്കുന്നേൽ, ജോസ് കിഴക്കുംപുറം, ബേബി മംഗലത്ത്, ആന്റോ മന്തക്കൊല്ലി, പാരിഷ് സെക്രട്ടറി ബോബൻ പുത്തൂർ എന്നിവർ നേതൃത്വം നൽകി.