ഉന്നത വിജയികളെ ആദരിച്ചു
1442173
Monday, August 5, 2024 4:39 AM IST
മുക്കം: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് നാടിന്റെ അഭിമാനമായി മാറിയ പ്രതിഭകളെ പന്നിക്കോട് ആർട്സ്, സ്പോർട്സ് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (പാസ്കോ) ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു.
എംബിബിഎസ് നേടിയ യു.പി. അമൽ തഹ്സിൻ, കായിക മേഖലയിൽ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയ അൽറാബി നീരോലിപ്പിൽ, കോഴിക്കോട് ജില്ല സബ്ജൂണിയർ റെസ്ലിംഗ് ചാമ്പ്യൻഷിപ്പ് അണ്ടർ 15 വിഭാഗത്തിൽ സ്വർണം നേടിയ തമന്ന നസീബ്, ജില്ല സബ് ജൂണിയർ റെസ്ലിംഗ് ചാമ്പ്യൻഷിപ്പ് അണ്ടർ 17 വിഭാഗത്തിൽ സ്വർണം നേടിയ മുഹമ്മദ് റിഹാൻ എന്നിവരെയാണ് വീടുകളിലെത്തി ഉപഹാരം നൽകി ആദരിച്ചത്.
ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു, സെക്രട്ടറി ശ്രീതു ശ്രീനിവാസ്, ട്രഷറർ ലാസിം ഷാദ്, ഒ.കെ. നസീബ്, യൂസഫ് പരവരി, മുഹമ്മദ് നീരോലിപ്പിൽ, കെ. ശ്രാവൺ, അഷിത് ബാബു തുടങ്ങിയവർ സംബന്ധിച്ചു.