മഴ കുറഞ്ഞു; ജില്ലയില്‍ ഒന്‍പത് ക്യാന്പുകളിലായി 913 പേര്
1442169
Monday, August 5, 2024 4:39 AM IST
കോഴിക്കോട്: ജില്ലയിൽ മഴ കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാന്പുകളില്‍ നിന്നും കൂടുതല്‍ കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങി. കുടുംബങ്ങള്‍ വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മടങ്ങിയതോടെ കോഴിക്കോട് താലൂക്കിലെ എല്ലാ ക്യാന്പുകളും ഒഴിവാക്കി. നിലവില്‍ ജില്ലയിലെ മൂന്ന് താലൂക്കുകളിലെ ഒന്‍പത് ക്യാന്പുകളിലായി 315 കുടുംബങ്ങളില്‍ നിന്നുള്ള 913 പേരാണുള്ളത്.
വടകര താലൂക്കിലെ ഏഴ് ക്യാന്പുകളിലാണ് ഏറ്റവും കൂടുതല്‍ ആളുകളുള്ളത്. ഇവിടെ 264 കുടുംബങ്ങളില്‍ നിന്നും 754 പേര് ക്യാന്പുകളിലുണ്ട്. ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് പ്രദേശത്തു നിന്നുള്ളവരാണ് ഇവരിലേറെയും.
താമരശേരി, കൊയിലാണ്ടി താലൂക്കുകളില്‍ ഓരോ ക്യാന്പുകളാണ് പ്രവര്‍ത്തിക്കുന്നത്. താമരശേരി താലൂക്കിലെ ഒരു ക്യാന്പില്‍ 19 കുടുംബങ്ങളില്‍ നിന്നായി 42 പേരും കൊയിലാണ്ടി താലൂക്കിലെ ഒരു ക്യാന്പില്‍ 32 കുടുംബങ്ങളില്‍ നിന്നും 117 പേരുമാണുള്ളത്.