വിലങ്ങാട്ടെ ദുരിത ബാധിതർക്ക് എംപി കിറ്റുകൾ നൽകി
1442163
Monday, August 5, 2024 4:25 AM IST
നാദാപുരം: വിലങ്ങാട് മലയോരത്ത് ഉരുൾ പൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി ഷാഫി പറമ്പിൽ എംപി. 500 ലേറെ കിറ്റുകളുമായാണ് ഷാഫി ഇന്നലെ വിലങ്ങാട് എത്തിയത്.
കിറ്റുകൾ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫാ. വിൽസൺ മുണ്ടത്ത്കുന്നേലിന് കൈമാറി. പി.കെ. ഹബീബ്, ശ്രീജേഷ് ഊരത്ത്, ജമാൽ കൊരങ്കോട്ട്, എൻ.കെ. മൂസ, അഷ്റഫ് കൊറ്റാല എന്നിവർ സംബന്ധിച്ചു.