തൂണേരി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് വീടുകൾ നിർമിച്ചു നൽകും
1442162
Monday, August 5, 2024 4:25 AM IST
നാദാപുരം: ഉരുൾപൊട്ടൽ ദുരന്തം വിതച്ച വിലങ്ങാട് വീട് നഷ്ടപ്പെട്ടവർക്ക് അഞ്ചു വീടുകൾ തൂണേരി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചു നൽകും.
സ്ഥലം സൗജന്യമായി ലഭിക്കുകയാണെങ്കിൽ അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ മാറ്റി താമസിപ്പിക്കുന്നതിനായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഷെൽട്ടറും വിലങ്ങാടിനടുത്തായി തൂണേരി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചു നൽകുമെന്ന് ബ്ലോക്ക് പ്രസിഡന്റ് കെ.പി. വനജ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപയും തുണേരി ബ്ലോക്ക് പഞ്ചായത്ത് നൽകി.