ദുരിത ബാധിതർക്ക് സാന്ത്വനവുമായി ഡിഎഫ്സി താമരശേരി രൂപത
1442161
Monday, August 5, 2024 4:25 AM IST
കോഴിക്കോട്: ഉരുൾപൊട്ടൽ മൂലം ദുരിതം അനുഭവിക്കുന്ന വിലങ്ങാട്, മഞ്ഞക്കുന്ന് പ്രദേശങ്ങൾ താമരശേരി രൂപത ദീപിക ഫ്രണ്ട്സ് ക്ലബ് ഭാരവാഹികൾ സന്ദർശിച്ചു. ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ സമാശ്വസിപ്പിക്കുകയും രൂപത ഡിഎഫ്സി കൂട്ടായ്മ സ്വരൂപിച്ച ഫണ്ട് കൈമാറുകയും ചെയ്തു.
രൂപത ഡയറക്ടർ ഫാ. ഷെറിൻ പുത്തൻപുരക്കൽ, റീജണൽ ഡയറക്ടർ ജോർജ് വട്ടുകുളം, പ്രസിഡന്റ് സെബാസ്റ്റ്യൻ ളാമണ്ണിൽ, ജോളി ഉണ്ണിയേപ്പിള്ളി, ജോസ് തുരുത്തിമറ്റം, ജോർജ് കുബ്ലാനി, ബേബി ഇയ്യാലിൽ,
റോജേഷ് ഒറ്റപ്ലാക്കൽ, ബാബു ചേണാൽ, ജോർജ് തോമസ് തകിടിപ്പുറം, തങ്കച്ചൻ കിഴക്കേയിൽ, ജോസ് ഓലിക്കൽ, മാത്യു സെബാസ്റ്റ്യൻ താഴത്തേതിൽ, പ്രിൻസ്, പ്രിൻസി ജോസ് എന്നിവർ നേതൃത്വം നൽകി.