ധീര ജവാനെ അനുസ്മരിച്ചു
1441869
Sunday, August 4, 2024 5:28 AM IST
കൊയിലാണ്ടി: ധീര ജവാൻ ചേത്തനാരി ബൈജുവിന്റെ 24-ാം ചരമവാർഷികം വിവിധ അനുസ്മരണ പരിപാടികളോടെ നടന്നു. രാവിലെ ബൈജുവിന്റെ വീട്ടിലെ സ്മൃതി മണ്ഡപത്തിലും ബൈജു നഗറിലുള്ള സ്മാരക ശില്പത്തിലും പുഷ്പാർച്ചന നടത്തി.
പുഷ്പാർച്ചനയിൽ കോഴിക്കോട് ആർപിഎഫ് വിഭാഗത്തിലെ ഇൻസ്പെക്ടർ ഉപേന്ദ്ര കുമാർ, എസ്ഐ ഷിനോജ് കുമാർ, എഎസ്ഐ ദിലീപ് കുമാർ, കോൺസ്റ്റബിൾമാരായ സിറാജ്, സജീവൻ, ദേവദാസൻ, സജിത്, സുരേഷ്,
ചെങ്ങോട്ടുകാവ് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത കാരോൽ, പഞ്ചായത്ത് അംഗം കെ. രമേശൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കുമുള്ളി കരുണാകരൻ തുടങ്ങിയവർ പങ്കെടുത്തു. ബൈജുവിനെ കുറിച്ചുള്ള ഓർമകൾ നാട്ടുകാർ പങ്കുവച്ചു.