കേരളത്തെ പ്രതിനിധീകരിക്കാൻ ജെഫിൻ
1441867
Sunday, August 4, 2024 5:24 AM IST
കോഴിക്കോട്: ജില്ലാ ടീമിൽ നിന്നും ജൂണിയർ ആൺകുട്ടികളുടെ ഫുട്ബോൾ ടീമിൽ കേരളത്തെ പ്രതിനിധീകരിക്കാൻ ജെഫിൻ മുഹമ്മദിനെ കേരള ഫുട്ബോൾ അസോസിയേഷൻ തെരഞ്ഞെടുത്തു.
ഇന്ന് ഛത്തീസ്ഗഡിലെ നരേൻപൂരിൽ നടക്കുന്ന 2024-2025 ജൂണിയർ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജെഫിൻ കേരളത്തിനു വേണ്ടി കളിക്കും.
കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ പാഴൂരിലെ അടുക്കത്തിൽ അബ്ദുൽ ജമാൽ-ആയിഷ ജംഷി ദമ്പതികളുടെ മകനാണ്. എംകെഎച്ച്എംഎംഒ എച്ച്എസ്എസ് മണാശേരി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ജെഫിൻ.