കൂടരഞ്ഞി: വീട്ടിലെ കിണറ്റിൽ നിന്ന് മോട്ടോർ പന്പ് മോഷണം പോയി. കൂടരഞ്ഞി കൂട്ടക്കര കളപുരയ്ക്കൽ സിറാജുദ്ദീന്റെ പണി നടക്കുന്ന വീട്ടിലെ കിണറ്റിൽ നിന്നാണ് പന്പ് സെറ്റ് മോഷണം പോയത്. പണി നടക്കുന്ന വീട് ആയതിനാൽ മോഷണ വിവരം അറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞാണ്. തിരുവമ്പാടി പോലീസിന് പരാതി നൽകി.