ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു
1441589
Saturday, August 3, 2024 4:42 AM IST
നെല്ലിപ്പൊയിൽ: കോടഞ്ചേരി പഞ്ചായത്തിലെ മൂന്നാം വാർഡ് ചെമ്പുകടവിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീട് തകർന്നു.
ചെമ്പുകടവ് പടിയറ ജോണിയുടെ വീടാണ് തകർന്നത്. വീടിന് സമീപത്തെ കൂറ്റൻ മാവ് കടപുഴകി വീഴുകയായിരുന്നു. ജോണിയും കുടുംബവും വീട്ടിലുണ്ടായിരുന്നപ്പോഴാണ് മരം വീണത്.
വീട് വാസയോഗ്യമല്ലാതായതോടെ ജോണിയെയും കുടുംബത്തെയും വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ മറ്റൊരു വീട്ടിലേക്ക് മാറ്റി.