മഴ: കാര്‍ഷിക മേഖലയ്ക്കും നഷ്ടക്കണക്ക്
1441587
Saturday, August 3, 2024 4:42 AM IST
കോഴിക്കോട്: തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയില്‍ ജില്ലയിൽ കോടികളുടെ കൃഷിനാശം. മഴ ശക്തമായ വെള്ളി മുതൽ ചൊവ്വ വരെ 8.81 കോടിയുടെ നഷ്ടമാണ് കാർഷികമേഖലയിലുണ്ടായത്. 1,266 ഹെക്ടറിലെ കൃഷിനശിച്ചു. 3,850 കർഷകർ ദുരിതബാധിതരായി.
ഏറ്റവും കൂടുതൽ മഴ ലഭിച്ച ഞായർ, തിങ്കൾ ദിവസങ്ങളിലാണ് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായത്.1,105 ഹെക്ടർ കൃഷിഭൂമിയാണ് കാലവർഷപ്പെയ്ത്തിൽ നശിച്ചത്. ഈ ദിവസങ്ങളിൽ മാത്രം 2.21 കോടിയുടെ നഷ്ടമുണ്ടായി.
വാഴകൃഷിയിലാണ് നഷ്ടം കൂടുതൽ. 1136.90 ഹെക്ടറിലെ കുലച്ച വാഴകളും 5.67 ഹെക്ടറിലെ കുലയ്ക്കാത്ത വാഴകളും നിലംപൊത്തി. ഏതാണ്ട് ആറുകോടിയുടെ നഷ്ടം. 61.07 ഹെക്ടറിലെ 1832 തെങ്ങും 35.70 ഹെക്ടറിലെ 2,099 കമുകും മഴയെടുത്തു. ജൂലൈ 15 മുതൽ 29 വരെ 7.76 കോടിയുടെ നഷ്ടമാണുണ്ടായത്. മിന്നൽ ചുഴലിയുണ്ടായ 23, 24 തീയതികളിലെ നഷ്ടവും ഇതിൽ ഉൾപ്പെടുന്നു.
ചുഴലിയുണ്ടായ ദിവലസങ്ങളിൽ 42 ലക്ഷം രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. 330 കർഷകർക്കാണ് നഷ്ടമുണ്ടായത്.