ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെള്ളം കയറി
1441296
Friday, August 2, 2024 4:54 AM IST
കടിയങ്ങാട്: ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെള്ളം കയറിയതിനാൽ ഹോസ്പിറ്റൽ പ്രവർത്തനം തടസപ്പെട്ടു.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ താത്കാലിക സംവിധാനം ഏർപ്പെടുത്തിയാണു ചികിത്സ ഭാഗികമായി നടത്തിയത്.
വെള്ളം കയറി ഇറങ്ങുന്ന ഇടത്തിൽ പുഴയോരത്ത് തന്നെ ഹോസ്പിറ്റൽ നിർമാണം നടത്തിയത് ആശാസ്ത്രീയമാണെന്ന് മുമ്പേ ആരോപണം ഉയർന്നതാണ്.