പേ​രാ​മ്പ്ര: നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് പ​തി​നേ​ഴാം വാ​ർ​ഡി​ൽ​പ്പെ​ട്ട ക​ൽ​പ്പ​ത്തൂ​ർ വാ​യ​ന​ശാ​ല മു​ണ്ടോ​കു​ള​ങ്ങ​ര ഷാ​ജി​യു​ടെ വീ​ട്ടി​ലെ കി​ണ​റും ആ​ൾ​മ​റ​യും ഇ​ടി​ഞ്ഞു താ​ഴ്ന്നു. മോ​ട്ടോ​റും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. 60000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. വാ​ർ​ഡ് അം​ഗം പി.​പി. അ​ബ്ദു​ൾ​സ​ലാം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.