ലഹരിക്കെതിരേ യുദ്ധം; കാമ്പയിനുമായി താമരശേരി പോലീസ്
1441017
Thursday, August 1, 2024 5:22 AM IST
താമരശേരി: താമരശേരി പോലീസ് സബ്ഡിവിഷനു കീഴിലെ പോലീസ് സ്റ്റേഷൻ പരിധികളിൽ വളർന്നു വരുന്ന ലഹരി ഉപയോഗം, വിൽപന എന്നിവയ്ക്ക് തടയിടുന്നതിനു വേണ്ടി സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ലഹരിക്കെതിരേ യുദ്ധം കാമ്പയിന് താമരശേരി ഡിവൈഎസ്പി പി. പ്രമോദിന്റെ നേതൃത്വത്തിൽ തുടക്കമായി.
വാർഡ് അംഗങ്ങൾ, പൊതു പ്രവർത്തകർ എന്നിവരടക്കം സമൂഹത്തിന്റെ നാനാതുറയിലുള്ളവർ പങ്കാളികളാവും. ഇതിനു പുറമെ ഏതെങ്കിലും മേഖലയിൽ ലഹരി വിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ ആർക്കും ഡിവൈഎസ്പിയെ നേരിട്ട് ബന്ധപ്പെട്ടോ വാട്ട്സ് ആപ്പ് വഴിയോ വിവരങ്ങൾ കൈമാറാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.