"ഷൈൻ 'പദ്ധതി ഉദ്ഘാടനം ചെയ്തു
1441015
Thursday, August 1, 2024 5:19 AM IST
കോഴിക്കോട്: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ മുക്കം സേക്രഡ് ഹാർട്ട് ഇടവകയിൽ 5, 6,7 ക്ലാസുകളിലെ കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി പ്രവർത്തനം ആരംഭിക്കുന്ന സേക്രഡ് ഹാർട്ട് ഇനീഷ്യേറ്റീവ് ഫോർ നറിഷിംഗ് എക്സലൻസ് "ഷൈൻ' പദ്ധതിയുടെ ഉദ്ഘാടനം താമരശേരി രൂപത ചാൻസലർ ഫാ. സെബാസ്റ്റ്യൻ കവളക്കാട്ട് നിർവഹിച്ചു. ഇടവക വികാരി ഫാ. ജോൺ ഒറവുങ്കര നൂതന പരിശീലന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
വർഗീസ് പാലക്കിൽ, രാജൻ ചൂരപൊയ്കയിൽ, ലോവൽ പള്ളിത്താഴത്ത് എന്നിവർ പ്രസംഗിച്ചു. ജിൻസു കല്ലറക്കൽ, ബിജു മണിയമ്പ്രയിൽ, ജുവൽ പള്ളിത്താഴത്ത് എന്നിവർ നേതൃത്വം നൽകി.