പഠനോപകരണ വിതരണം നടത്തി
1438477
Tuesday, July 23, 2024 7:40 AM IST
തിരുവന്പാടി: എം.പി.വീരേന്ദ്രകുമാറിന്റെ ജന്മദിനത്തിൽ മുക്കം എംപിവി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുത്തപ്പൻപുഴ എൽപി സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ ഉച്ചഭക്ഷണ വിതരണവും പഠനോപകരണ കിറ്റ് വിതരണവും നടത്തി. ട്രസ്റ്റ് ട്രഷറർ പള്ളിക്കലത്ത് അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു.
ആർജെഡി ദേശീയ സമിതി അംഗവും കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി.എം.തോമസ്, ഏബ്രഹാം മാനുവൽ, വിത്സൻ പുല്ലുവേലി, ടാർസൻ ജോസ്, ഗോൾഡൻ ബഷീർ, നിഷ്താർ തുടങ്ങിയവർ പങ്കെടുത്തു.