കന്പിവേലി കെട്ടി റോഡടച്ചു: റെയിൽവേക്കെതിരേ പ്രതിഷേധം
1438474
Tuesday, July 23, 2024 7:40 AM IST
വടകര: മുക്കാളിയിൽ നിന്നും കല്ലാമല ഭാഗത്തേക്കു പതിറ്റാണ്ടുകളായി വാഹന ഗതാഗതം നടത്തിക്കൊണ്ടിരുന്ന റോഡ് കന്പിവേലി കെട്ടി അടച്ച് റെയിൽവേ. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കൊയിലാണ്ടി റെയിൽവേ എൻജിനിയർ വിഭാഗമാണ് റോഡ് അടച്ചത്.
കാൽനട പോലും അനുവദിക്കാത്ത തരത്തിലാണ് റോഡ് അടച്ചത്. സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചത് ചർച്ച ചെയ്യാൻ ഇന്ന് വൈകുന്നേരം നാലിന് ചോന്പാല എൽപി സ്കൂളിൽ യോഗം ചേരും. വഴി പുനഃസ്ഥാപിക്കാൻ റെയിൽവെ നടപടിയെടുക്കണമെന്ന് പഞ്ചായത്തംഗം റീന രയരോത്ത്, പി. ബാബുരാജ്, പ്രദീപ് ചോന്പാല എന്നിവർ ആവശ്യപ്പെട്ടു.