തേൻ സംസ്കരണ കേന്ദ്രം ആരംഭിച്ചു
1438473
Tuesday, July 23, 2024 7:40 AM IST
കോടഞ്ചേരി: തുഷാര ഹണി ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരി കാർഷിക വികസന കർഷക ക്ഷേമവകുപ്പും ഗോൾഡൻ ഗ്രീൻസ് എഫ്പിഒ കൊടുവള്ളിയും കോടഞ്ചേരി പഞ്ചായത്തും സംയുക്തമായി ആരംഭിച്ച തേൻ സംസ്കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ചെന്പ്കടവിൽ ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെന്പകശേരി അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. കർഷകർ ഉൽപാദിപ്പിക്കുന്ന തേൻ സംഭരിച്ച് അസംസ്കൃത തേനിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾ നീക്കംചെയ്ത് ജലാംശം കുറച്ച് ഗുണാംശം നഷ്ടപ്പെടാതെ ബ്രാൻഡ് ചെയ്തു വിൽപ്പന നടത്തുകയാണ് സൊസൈറ്റിയുടെ ലക്ഷ്യം. തുഷാര ഹണി ഫാർമേഴ്സ് സൊസൈറ്റി സെക്രട്ടറി തോമസ് പെരുമാട്ടിക്കുന്നേൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം അംബിക മംഗലത്ത് ആദ്യ വിൽപ്പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ രാജേഷ്, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, കൊടുവള്ളി ബ്ലോക്ക് വികസനകാര്യ ചെയർമാൻ ടി. എം. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.