തീക്കുനിയിലെ വെള്ളക്കെട്ട്: പ്രശ്ന പരിഹാര യോഗം ചേർന്നു
1438468
Tuesday, July 23, 2024 7:40 AM IST
തീക്കുനി: തീക്കുനി പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണിന്നതിനായി യോഗം ചേർന്നു. തീക്കുനി വാച്ചാൽ തോടിലൂടെയുള്ള വെള്ളമൊഴുക്ക് സുഗമമായാലേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ആവുകയുള്ളു. വേളം ഗ്രാമപഞ്ചായത്തിലാണ് തോട് സംരക്ഷണ പ്രവൃത്തി നടത്താനിരിക്കുന്നത്.
നിലവിൽ 292 മീറ്റർ ഭാഗത്തിന് ടെൻഡർ വിളിച്ചിട്ടുള്ളതായും മഴ കഴിഞ്ഞാൽ പ്രവൃത്തി ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ യോഗത്തിൽ അറിയിച്ചു. പുറമേരി ഗ്രാമപഞ്ചായത്തിലെ ബാക്കിയുള്ള 80 മീറ്റർ ഭാഗം ഈ വർഷം ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ.ജ്യോതിലക്ഷ്മി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എൻജിനിയർമാർ, മൈനർ ഇറിഗേഷൻ വിഭാഗം എൻജിനിയർമാർ, വേളം വില്ലേജ് ഓഫീസർ, വേളം പഞ്ചായത്ത് സെക്രട്ടറി, തോട് പുനരുദ്ധാരണ കമ്മിറ്റി പ്രതിനിധികൾ, പ്രദേശവാസികൾ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.