കാര്‍ ബൈക്കുകളില്‍ ഇടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്
1438136
Monday, July 22, 2024 5:24 AM IST
ബാലുശേരി: നന്മണ്ടയില് കാര്‍ ബൈക്കുകളില്‍ ഇടിച്ച് മൂന്നുപേർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം മൂന്നരയോടെ നന്മണ്ട പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം.
ബാലുശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എതിരേ വന്ന രണ്ടു ബൈക്കുകളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ നന്മണ്ട പുല്ലങ്കോട്ടുമ്മല്‍ അവിനാഷി(28) നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറിടിച്ച മറ്റൊരു ബൈക്കിലെ യാത്രക്കാരായ ദമ്പതികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.