സാഹിത്യം ആന്തരികമായി പ്രചോദിപ്പിക്കുന്നതാകണം: ഡോ. സോമൻ കടലൂർ
1438135
Monday, July 22, 2024 5:24 AM IST
കൂരാച്ചുണ്ട്: മനുഷ്യനെ ഉദാത്തമായ സംസ്കാരത്തിലേക്ക് നയിക്കുകയും ആന്തരികമായി പ്രചോദിപ്പിക്കുകയും ചെയ്യുന്ന സാഹിത്യത്തിനു മാത്രമേ മനുഷ്യന്റെ യഥാർഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാൻ സാധിക്കുകയുള്ളൂവെന്ന് പ്രമുഖ സാഹിത്യകാരൻ ഡോ. സോമൻ കടലൂർ അഭിപ്രായപ്പെട്ടു.
കൂരാച്ചുണ്ടിൽ നടന്ന എസ്എസ്എഫ് പേരാമ്പ്ര ഡിവിഷൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവിഷൻ പ്രസിഡന്റ് മിസ്അബ് സുറൈജി വാളൂർ അധ്യക്ഷത വഹിച്ചു.
എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി എ. അതീഖുറഹ്മാൻ പ്രമേയ പ്രഭാഷണം നടത്തി. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. അമ്മദ്, അഫ്സൽ പറമ്പത്ത്, കെ.ജി. അരുൺ, യൂസഫ് മുസ്ലിയാർ, ഇബ്രാഹിം ഹാജി തയ്യുള്ളതിൽ, സി.പി. മുഹമ്മദലി, ബഷീർ കുട്ടമ്പത്ത് തുടങ്ങിയവർ പ്രസംഗിച്ചു.