കനത്ത മഴയിൽ വീണ മരം മുറിച്ചുനീക്കി
1438134
Monday, July 22, 2024 5:24 AM IST
പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോത്ത് എവർഗ്രീൻ പബ്ലിക് സ്കൂളിന് സമീപം ശക്തമായ കാറ്റിലും മഴയിലും അക്വേഷ്യ മരം കടപുഴകി റോഡിലേക്ക് വീണു. സിപിഎം ചെറുവണ്ണൂർ ലോക്കൽ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ദുരന്ത നിവാരണ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി.
ദുരന്ത നിവാരണ സേന കൺവീനർ കെ.എം. ദിജേഷ്, സേനാംഗങ്ങളായ ഉദേഷ്, സനീഷ്, ശ്രീരൂപ്, ഉമേഷ്, പ്രണോയ് രാജ് എന്നിവർ നേതൃത്വം നൽകി.